ശൈഖ് അബ്ദുസ്സമീഅ് മുഹമ്മദ് അനീസ് അവര്‍കളുടെ ഹദീസ് ക്ളാസ് ദാറുല്‍ ഹുദയില്‍ (ശൈഖുല്‍ ഹദീസ്, ഷാര്‍ജ യൂനിവേഴ്സിറ്റി) ഞായര്‍ 7.00 -9.00 pm
ഇസ്ലാമിക ലോകത്ത് ഏറെ പ്രസിദ്ധനായ പ്രമുഖ ഹദീസ് പണ്ഡിതും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് അബ്ദുസ്സമീഅ് മുഹമ്മദ് അനീസ് ഞായറാഴ്ച രാത്രി ദാറുല്‍ ഹുദായില്‍ അധ്യാപകര്‍ക്കും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി ഹദീസ് ക്ളാസ് എടുക്കുന്നതായിരിക്കും. ഗ്രന്ഥകര്‍ത്താക്കളിലേക്കെത്തുന്ന സനദോടു കൂടി ഹദീസ് കിതാബുകള്‍ പഠിക്കുന്നതിന്റെ പ്രാധ്യാത്തെക്കുറിച്ചും ഇന്ന് അത്തരം രീതിയില്‍ ഹദീസ് പഠിപ്പിക്കുന്ന ശുയൂഖുകളെക്കുറിച്ചും അദ്ധേഹം സംസാരിക്കും. പുറമെ മത്നുല്‍അര്‍ബഈന്‍, സ്വഹീഹുല്‍ ബുഖാരി തൂടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് അവയുടെ ഗ്രന്ഥകര്‍ത്താക്കളിലേക്കെത്തുന്ന സനദ് കൈമാറുകയും ഇജാസത്ത് നല്കുകയും ചെയ്യും. ഹദീസ് പഠനത്തില്‍ തല്‍പരരായ വിദ്യാര്‍ത്ഥി, അധ്യാപകര്‍ക്ക് സ്വാഗതം.