NEWS

കലയുടെ ദൃശ്യവിരുന്നൊരുക്കി 

ദാറുല്‍ ഹുദാ കലോത്സവത്തിന് പ്രൗഡ്വോജ്ജ്വല തുടക്കം

തിരൂരങ്ങാടി: കലയുടെ വൈവധ്യവും ആസ്വാദനത്തിന്റെ നവ്യാനുഭൂതിയും  പകര്‍ന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഉജ്ജ്വല തുടക്കം.

മൂന്ന് കേന്ദ്രങ്ങളിലായി നടന്ന സിബാഖ് മത്സരങ്ങള്‍ വീക്ഷീക്കുന്നതിനായി  വിവിധ കേന്ദ്രങ്ങളിലെത്തിയത് ആയിരങ്ങളായിരുന്നു. അമ്പതോളം മത്സരയിനങ്ങളിലായി ദാറുല്‍ ഹുദായുടെയും  യു.ജി കോളേജുകളിലേയും ആയരിത്തലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്.

   കലാമത്സരങ്ങളുടെ ഫലങ്ങളറിയിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയത്. പ്രാഥമിക റൗണ്ടില്‍ വിജയികളായവര്‍ ഏപ്രില്‍ 26,27 തിയ്യതികളിലായി വാഴ്‌സിറ്റി കാമ്പസില്‍  നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കും.

സബ്ജൂനിയര്‍ കലോത്സവം തൃശൂര്‍ ചാമക്കലയിലെ നഹ്ജുര്‍റശാദ് അറബിക് കോളേജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹയ്ദര്‍ ഹാജി അധ്യക്ഷത വഹിച്ചു. 

താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നടന്ന ജൂനിയര്‍ കലോത്സവം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹ് പ്രിന്‍സിപ്പള്‍ അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. 

സീനിയര്‍ കലോത്സവം കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് അറബിക് കോളേജില്‍ കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 


ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം: 

സിബാഖിന് ഇന്ന് (22.04.2014)അരങ്ങുണരും


തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ  അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഇന്ന് അരങ്ങുണരും. 

സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിലായാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് നടക്കുന്നത്. വൈവിധ്യവും വ്യത്യസ്തവുമായ  നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കും. സബ് ജൂനിയര്‍ മത്സരങ്ങള്‍ തൃശൂര്‍ ജില്ലയിലെ ചാമക്കാല നഹ്ജുല്‍ ഹുദാ അറബിക് കോളേജിലും ജൂനിയര്‍ മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലും അരങ്ങേറും. സീനിയര്‍ മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ദാറുല്‍ ഹസനാത്ത് അറബിക്  കോളേജ് വേദിയാകും.  

തൃശൂര്‍ ചാമക്കാലയില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. താനൂര്‍ ഇസ്‌ലാഹൂല്‍ ഉലൂമില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

സീനിയര്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കണ്ണൂര്‍ ദാറുല്‍ ഹസനാത്തില്‍ കെ എം ഷാജി എം.എല്‍.എ മത്സരം ഉദ്ഘാനം ചെയ്യും. സമസ്ത മുശാവറ മെമ്പര്‍ മാണിയൂര്‍ അഹ്മദ് മൗലവി,  കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാഷിം കുഞ്ഞിക്കോയത്തങ്ങള്‍ സംബന്ധിക്കും. 

സിബാഖ്-2014 ന്റെ ഗ്രാന്റ് ഫിനാലെ ഈമാസം 26,27 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.