തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സും റിസേര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച കോംഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ബിസിനസ്സ് ക്വിസ് മത്സരത്തില്‍ ചെമ്മാട് ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം.
ദാറുല്‍ ഹുദായിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് പ്രിന്‍സിപ്പള്‍സ് അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളായ റമീസ് ചേലേമ്പ്ര, ഫള്ല് അലനല്ലൂര്‍ എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
കോഴിക്കാട് ഫറൂഖ് കോളേജ് രണ്ടാം സ്ഥാനം നേടി. കോഴിക്കാട് മീഞ്ചന്ത ആര്‍ട്സ് ആന്റ്സ് സയന്‍സ് കോളേജിനാണ് മൂന്നാം സ്ഥാനം.
മലബാറില്‍ നിന്നു മത്സരത്തില്‍ പങ്കെടുത്ത ഇരുപതോളം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളെ പിന്നിലാക്കിയാണ് ദാറുല്‍ ഹുദാ ടീം ഒന്നാം സ്ഥാനം നേടിയത്. ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി, സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് തുഫൈല്‍ കരീറ്റിപ്പറമ്പ്, ജനറല്‍ സെക്രട്ടറി യൂനുസ് അസ്ലം വളാഞ്ചേരി എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.