താനൂരില്‍ ചരിത്രം കുറിക്കാന്‍ 'സിബാഖ് ' ഇന്ന് (22.04.2014)


താനൂര്‍:ദാറുല്‍ ഹൂദാ അന്തര്‍കലാലയ കലോത്സവം 'സിബാഖി'ന്റെ ജൂനിയര്‍ വിഭാഗം പ്രാഥമിക മത്സരങ്ങള്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ ഇന്നു നടക്കും. ചരിത്രപ്രസിദ്ധമായ താനൂരില്‍ നടക്കുന്ന കലാമാമാങ്കത്തില്‍ ഇരുപതോളം മത്സരയിനങ്ങളില്‍ ഇരുനൂറോളം മത്സരാര്‍ഥികളാണു മാറ്റുരക്കുന്നത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയുടെ പതിനാറു യു.ജി സ്ഥാപനങ്ങളിലെ ജൂനിയര്‍ തല വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരപരിപാടികള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


ദാറുല്‍ ഹുദായുടെ പ്രഥമ യു.ജി സ്ഥാപനമായ ഇസ്‌ലാഹുല്‍ ഉലൂം ക്യാംപസില്‍ നടത്തപ്പെടുന്ന വിവിധ മത്സരയിനങ്ങളിലൂടെ ഈ മാസം 26,27നു ദാറുല്‍ ഹുദാ വാഴ്‌സിറ്റി ക്യാംപസില്‍ നടക്കുന്ന 'സിബാഖ് ' ഗ്രാന്റ് ഫിനാലെയിലേക്കു മത്സരയോഗ്യരായ കലാപ്രതിഭകളെ തിരഞ്ഞെടുക്കും. കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും വരുന്ന മത്സരാര്‍ത്ഥികളെ ഗംഭീരമായി വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അസ്വ്‌ലഹി നൈസാം ഹുദവിയുടെ നേതൃത്വത്തില്‍ ഇസ്‌ലാഹ് വിദ്യാര്‍ത്ഥികള്‍.