ദാറുല്‍ ഹുദാ അന്തര്‍കലാലയ കലോത്സവം; ആയിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും


തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ്-2014 ല്‍ എഴുപതോളം ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കും. 

  22ന് സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിലായാണ് ഒന്നാം ഘട്ട മത്സരങ്ങള്‍ അരങ്ങേറുന്നത്. സബ്ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ ചാമക്കാല മന്‍ഹജുര്‍റശാദ് അറബിക് കോളേജും ജൂനിയര്‍ വിഭാഗത്തിന്റെ മത്സരങ്ങള്‍ക്ക് മലപ്പൂറം ജില്ലയിലെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജും വേദിയാകും.   സീനിയര്‍ വിഭാഗത്തിന്റെ മത്സരങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് അറബിക് കോളേജിലാണ് നടക്കുക.

വൈവിധ്യവും വ്യത്യസ്തവുമായ ഏഴുപതോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ സിബാഖില്‍ മാറ്റുരക്കും.

കലോത്സവത്തിന്റെ ഗാന്റ് ഫിനാലെ ഏപ്രില്‍ 26,27 ശനി, ഞായര്‍ ദിവസങ്ങളിലായി ചെമ്മാട് വാഴ്‌സിറ്റി കാമ്പസിലും നടക്കും.