DARUL HUDA ISLAMIC UNIVERSITY
DARUL HUDA ISLAMIC UNIVERSITY Hidaya Nagar Chemmad
അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയില്‍ നിന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി
തിരൂരങ്ങാടി: ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്ത്
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അറബിക് ലാങ്‌ഗ്വെയ്ജിന്റെ
മൂന്നാമത് രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ ഇന്ത്യയില്‍ നിന്നും
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മതപണ്ഡിത
സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലേക്ക് പുറപ്പെട്ടു.
യുനെസ്‌കോ (പാരീസ്), ഫെഡറേഷന്‍
ഓഫ് ദ അറബ് യൂനിവേഴ്‌സിറ്റീസ് (അമ്മാന്‍), ഇസിസ്‌കോ (റബാത്ത്), എജ്യുക്കേഷന്‍
കൗണ്‍സില്‍ ഫോര്‍ ദ ഗള്‍ഫ് പെനിന്‍സുല (റിയാദ്) തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ്
കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്.
ദുബൈയിലെ റാശിദിയ്യയിലെ അല്‍ബുസ്താന്‍ റൊട്ടാന
ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ യു.എ.ഇ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍
റാശിദ് ആല്‍മഖ്തൂം മുഖ്യതിഥിയായിരിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫ്രന്‍സില്‍
ഏഴുപത്തിയാറു രാഷ്ട്രങ്ങളില്‍ നിന്നായി ആയിരത്തി മുന്നൂറോളം പ്രതിനിധികള്‍
സംബന്ധിക്കും.
അഗോളതലത്തില്‍ അറബിഭാഷയുടെ പ്രചരണവും
പുരോഗതിയും പ്രയോഗവത്കരണവും ചര്‍ച്ചചെയ്യുന്ന കോണ്‍ഫ്രന്‍സില്‍ വിവിധ
രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സാഹിത്യകാരന്മാരും യൂനിവേഴ്‌സിറ്റി
വി.സിമാരും വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
9 ന് വെള്ളിയാഴ്ച ലബ്‌നാനിലെ ഡോ. നിഅ്മ നാസ്വിര്‍ ശഅ്‌റാനിയുടെ
അധ്യക്ഷതയില്‍ നടക്കുന്ന സെഷനിനിലാണ് ഡോ. നദ്‌വി പ്രബന്ധമവതിരിപ്പിക്കുക. തുടര്‍ന്ന്
തുര്‍ക്കിയിലെ ഇസതംബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ കൂടി
പ്രബന്ധമവതരിപ്പിക്കുന്ന നദ്‌വി 13 കേരളത്തില്‍ തിരിച്ചെത്തും.
ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം 26 ന്
തിരൂരങ്ങാടി: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടത്താറുള്ള മിഅ്‌റാജ് ദിന ദുആ സമ്മേളനം 26 തിങ്കളാഴ്ച വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിംങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കീഴടത്തില്‍ ഇബ്രാഹിം ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)