ദാറുല്‍ ഹുദാ അന്തര്‍കലാലയ കലോത്സവത്തിലെ സിബാഖ് കലാപ്രതിഭയായി കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ദാറുല്‍ ഇര്‍ശാദ് ഇസ്‌ലാമിക് കോപ്ലകസിലെ അബൂബക്കര്‍ പെരിയങ്ങാനം തെരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തിലായിരുന്നു അബൂബക്കര്‍ മത്സരിച്ചത്. അറബിക് പ്രസംഗം, അറബിക് പദപ്പയറ്റ്, തത്സമ തര്‍ജ്ജമ എന്നീ ഇനങ്ങളില്‍ മത്സരിച്ച അബൂബക്കര്‍ എല്ലാ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. കാസര്‍ഗോഡ് ഉദുമയിലെ കുഞ്ഞബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്.
സീനിയര്‍ വിഭാഗത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ സിബ്ഗത്തുല്ലയെ തെരഞ്ഞെടുത്തു. അറബിക് കവിതാ രചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മാസ്റ്റര്‍ ചലഞ്ചില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഉര്‍ദു പ്രഭാഷണത്തില്‍ ബി ഗ്രേഡും നേടി മൊത്തം ഇരുപത്തൊന്ന് പോയിന്റ് നേടിയാണ് സിബ്ഗത്തുല്ല കലാപ്രതിഭയായത് . മലപ്പുറം ഇരുമ്പുഴി സ്വേദിശിയായ ഇദ്ദേഹം സൂപ്പി മൈമൂന ദമ്പതികളുടെ മകനാണ്.
സീനിയര്‍ വിഭാഗത്തില്‍ പറപ്പൂര്‍ സബീലുല്‍ ഹിദായയയിലെ സീനിയര്‍ സെക്കണ്ടറി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഹിജാസ് കലാപ്രതിഭയായി. കോഴിച്ചെന സ്വദേശിയാണ്.
സബ്ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഹുദാ സെക്കണ്ടറി ഇന്‍സിറ്റിട്യൂഷനിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹനൂന്‍ കലാപ്രതിഭയായി. ചേളാരി സ്വദേശിയാണ്.