കലയിലൂടെ ലോകത്തെ തിരിച്ചറിയണം. പി.സുരേന്ദ്രന്‍


കലകള്‍ നന്മ വിടര്‍ത്തുന്നതാവണമെന്നും ലോകത്തോട് സംവദിക്കാനണ് നമ്മുടെ കലാവൈഭവങ്ങള്‍ ഉപോയഗപ്പെടുത്തേണ്ടതെന്നും പ്രമുഖ കഥാകൃത്ത് പി.സുരേന്ദ്രന്‍. 

ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ല്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജ്ഞാനത്തിലൂടെ മാത്രം മനുഷ്യനെ രക്ഷിക്കാനാകില്ല. അറിവിനെ ക്രിയാത്മകമായി ഉപയോഗിക്കലാണ് പ്രധാനം. വിദ്യാ സമ്പന്നരെന്ന് കേളികേട്ട പലരും കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന കാഴ്ച്ച സര്‍വ്വ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. കലയുടെ ലോകത്ത് ഇസ്‌ലാമിക സംഭാവനകള്‍ നിരവധിയായണ്. അതിനെ വിമര്‍ശിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ധൈഷണികവും സാംസ്‌കാരികവുമായ കൈമാറ്റത്തിലൂടെ മാത്രമെ നല്ലൊരു ഭാവിയെ വളര്‍ത്താനാകൂ എന്നും  അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.